NRI
തൃശൂർ: നാല് പതിറ്റാണ്ടോളം ഡാളസിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച ഗാർലാൻഡ് ഐഎസ്ഡി മുൻ ജീവനക്കാരനും നാല് വർഷമായി തൃശൂർ അഞ്ചേരിയിൽ സ്ഥിരതാമസക്കാരനുമായ സ്റ്റാൻലി ജോസഫ് (ബോബി - 63) അന്തരിച്ചു.
പരേതരായ തൃശൂർ നെല്ലിക്കുന്ന് അറക്കൽ ജോസ് - അന്നമ്മടീച്ചർ ദമ്പതികളുടെ മകനാണ് ബോബി. ഭാര്യ: ജിജി ജോസഫ്. മക്കൾ ജെനിഫർ, അഞ്ജന. മരുമകൻ റൂബൻ. സഹോദരങ്ങൾ: ജോൺ ജോസഫ്, മേഴ്സി, തമ്പി, ജെസി, റോയ് (എല്ലാവരും ഡാളസ്), സൂസി(ആഫ്രിക്ക).
മൃതദേഹം വ്യാഴാഴ്ച വെെകുന്നേരം 5.30ന് സ്വഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് നെല്ലിക്കുന്ന് സിയോൺ ബ്രദേഴ്സ് ചർച്ചിന്റെ ഓഡിറ്റോറിയത്തിലെ ശുശ്രൂഷയക്ക് ശേഷം പറവട്ടാനിയിലുള്ള ക്രിസ്ത്യൻ ബ്രദേഴ്സ് ചർച്ച് സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946895937.
NRI
ഫ്ലോറിഡ: കളത്തൂക്കടവ് പാറക്കൽ പരേതനായ ജോർജ് ജോസഫിന്റെ ഭാര്യ മേരി ജോസഫ് (90) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കളത്തൂക്കടവ് സെന്റ് ജോൺ വിയാനി കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
പരേത കാഞ്ഞിരപ്പള്ളി തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേരി, പരേതനായ സണ്ണി, എൽസമ്മ സാലി (ഫ്ലോറിഡ), റോസമ്മ നിർമല (ഫ്ലോറിഡ), പരേതനായ മാത്യു, ജോസ് സജി, ജെയിംസ്, ടെസി (ഫ്ലോറിഡ), ആൻസി, ജിൻസി, ജോമി (ഫ്ലോറിഡ).
മരുമക്കൾ: ഫ്രാൻസിസ്, പരേതയായ റോസമ്മ, പരേതനായ ആന്റണി, മോഹൻ, ആലീസ്, ബെറ്റി, ആൻസമ്മ, ജോയ്, ഷിബു, സാബു, മഞ്ജുഷ. പരേതയക്ക് 26 കൊച്ചുമക്കളുണ്ട്.
NRI
ന്യൂജഴ്സി: തൃശൂര്‍ പുത്തൂര്‍ വീട്ടില്‍ പരേതരായ ചെറിയാന് - മേരി ദമ്പതികളുടെ മകന് ആന്റണി ചെറിയാന് (66) ന്യൂജഴ്സിയില്‍ അന്തരിച്ചു. തൃശൂര്‍ അക്കിക്കാവ് ചീരന്‍ കുടുംബാംഗം ഷീലയാണ് ഭാര്യ.
മക്കള്‍: മറീന, ഫ്രഡി. മരുമക്കള്‍: ജോണ്‍, ശാലു. സഹോദരങ്ങള്‍: മാത്യൂസ്, കുരിയന്‍, ഇട്ടി, കുഞ്ഞുമോള്‍, ജോയല്‍, സ്മിത.
പൊതുദര്‍ശനം ഞായറാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി എട്ട് വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).
സംസ്കാര ശുശ്രൂഷ - സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ 10 വരെ വില്യം ജെ ലെബര്‍ ഫ്യൂണറല്‍ ഹോമില്‍ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).
തുടര്‍ന്ന് 11.30ന് പ്ലസന്റ് ഹിൽ സെമിത്തേരിയില്‍ (Pleasant Hill Cemetery, Pleasant Hill Road, Chester, NJ 07930) സംസ്കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡേവിഡ് ചീരന്‍ +1 (413) 441-4975.